October 4, 2022 Tuesday

Related news

October 4, 2022
October 3, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 27, 2022
September 26, 2022
September 23, 2022
September 23, 2022

ധോണിയുടെ എല്ലാ റെക്കോര്‍ഡുകളും ഋഷഭ് പന്ത് തകര്‍ക്കും; കിരണ്‍ മോറെ

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2021 7:37 pm

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന മഹേന്ദ്ര സിങ്ങ് ധോണിയുടെ എല്ലാ റെക്കോര്‍ഡുകളും ഋഷഭ് പന്ത് തകര്‍ക്കുമെന്ന് കിരണ്‍ മോറെ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന കിരൺ മോറെയുടെ പ്രതികരണം. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

എന്തുകൊണ്ട് പന്ത് ഇന്ത്യയിൽ നേരത്തെ കളിച്ചില്ല എന്ന് താന്‍ എപ്പോഴും അത്ഭുതപ്പെടാറുണ്ട്. ഇംഗ്ലണ്ടിലെ ആദ്യ പരമ്പരയിൽ തന്നെ പന്ത് നന്നായി കളിച്ചിരുന്നു. 2018–19ൽ ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിലും മികച്ച പ്രകടനം നടത്തി. പക്ഷേ, ഇന്ത്യയിൽ കളിക്കുമ്പോൾ അയാളെ വിക്കറ്റ് കീപ്പ് ചെയ്യാൻ അവർ അനുവദിക്കില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ മോറെ പറഞ്ഞു.

ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ കളിക്കാത്തിടത്തോളം അയാൾ പഠിക്കില്ല. ഇത്തവണ, അയാൾക്ക് അതിന് അവസരം ലഭിച്ചു. ഇത്തരം പിച്ചുകളിൽ കളിക്കാൻ തുടങ്ങിയാൽ, അയാൾ അത് പഠിക്കും. പന്തിന് വെറും 23 വയസ്സേയുള്ളൂ. ഇന്ത്യയിൽ അവസരം നൽകാതെ വിദേശത്ത് മാത്രം അദ്ദേഹത്തെ വിക്കറ്റ് കീപ്പിംഗിനു നിയോഗിച്ചാൽ അയാളുടെ വളർച്ച മുരടിക്കും .പന്ത് ധോണിയുടെ എല്ലാ റെക്കോർഡുകളും തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish sum­ma­ry: Rishabh Pant will break MS Dhoni’s records: Kiran More
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.