12 February 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 8, 2025
February 5, 2025
January 31, 2025
January 15, 2025
January 7, 2025
January 6, 2025
January 4, 2025
December 30, 2024
December 29, 2024
December 24, 2024

കീട‑കളനാശിനികളുടെ വിലക്കയറ്റം; കര്‍ഷകര്‍ പ്രതിസന്ധിയിൽ

ആർ ബാലചന്ദ്രൻ
ആലപ്പുഴ
December 29, 2024 9:59 pm

കീട — കള നാശിനികളുടെ വിലക്കയറ്റം രൂക്ഷമായതോടെ നെല്ലുല്പാദന മേഖല കടുത്ത പ്രതിസന്ധിയിൽ. കീട — കള നാശിനികളുടെ വില ഇതിനോടകം 10 മുതൽ 15 ശതമാനം വരെയാണ് വർധിച്ചത്. 2022 മുതൽ ഇവയ്ക്ക് 18 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. അതിനിടെ അസംസ്കൃത വസ്തുക്കളുടെ വിലയും ഉയർന്നു. നിർമ്മാണത്തിനാവശ്യമായ സൈപ്പർമെത്രിൻ 2, 4 ഡി അമിൻ, 4 ഡി എഥൈൽ ഈസ്റ്റർ, ഗ്ലൈഫോസേറ്റ് എന്നിവയുൾപ്പെടെയുള്ള ജനറിക് രാസവസ്തുക്കളുടെ ഉല്പാദനം രാജ്യത്ത് നിലച്ചത് കൂടുതല്‍ തിരിച്ചടിയായി. വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. ഇതും വിലക്കയറ്റത്തിന് കാരണമായി. 

കീടനാശിനി പ്രയോഗം കുറച്ചത് കീടങ്ങൾ പെരുകാൻ കാരണമായി. തണ്ടുതുരപ്പൻ പുഴുവിന്റെയും ഇലചുരുട്ടി പുഴുവിന്റെയും ഉപദ്രവം വ്യാപകമാണ്. കുട്ടനാട്ടിൽ ഇപ്പോൾ പുഞ്ചകൃഷിയുടെ സീസണാണ്. വിത കഴിഞ്ഞ് 40 ദിവസം പിന്നിട്ട നെൽച്ചെടികളിൽ ഇലചുരുട്ടി പുഴുവിന്റെ ആക്രമണം വ്യാപിക്കുകയാണ്. ചെടിയുടെ ഇലയിലെ ഹരിതകം കാർന്നുതിന്നുന്നതോടെ ചുരുണ്ടുണങ്ങി ചെടികൾ പൂർണമായി നശിക്കുന്നു.

പുഞ്ചക്കൃഷി തുടങ്ങിയ മേഖലയിൽ കീടബാധ കാരണം കർഷകർ ദുരിതത്തിലാണ്. കൃഷി ആരംഭിച്ച് ഒരുമാസം പിന്നിട്ടപ്പോഴാണ് കീടങ്ങളുടെ ആക്രമണം കണ്ടുതുടങ്ങിയത്. ഒരു തവണ പ്രയോഗം കഴിഞ്ഞ് ആഴ്ചയ്ക്കുള്ളിൽ അടുത്ത കീടനാശിനി തളിക്കേണ്ട അവസ്ഥയാണ്. ചില പാടശേഖരങ്ങളിൽ വളത്തിനൊപ്പം കീടനാശിനി പൗഡറും സംയോജിപ്പിച്ച് പ്രയോഗിക്കാറുണ്ട്. നിലവിൽ കീടനാശിനികളുടെ ആവശ്യം സംസ്ഥാനത്ത് പ്രതിവർഷം 10 മുതൽ 30 ശതമാനം വരെ വർധിക്കുകയാണെന്ന് കാർഷിക വിദഗ്ധരും പറയുന്നു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.