28 March 2024, Thursday

Related news

March 14, 2024
November 14, 2023
July 31, 2023
April 27, 2023
February 16, 2023
February 15, 2023
February 14, 2023
October 16, 2022
July 16, 2022
July 15, 2022

സമുദ്രനിരപ്പ് ഉയരുന്നു: ഭീഷണി നേരിടുന്ന നഗരങ്ങളില്‍ മുംബൈയും

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2023 10:57 pm

സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയടക്കം ലോകരാജ്യങ്ങളിലെ തീരദേശ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് യുഎൻ റിപ്പോര്‍ട്ട്. സമുദ്രനിരപ്പ് ഉയരുന്നത് മുംബൈ, ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നതായും ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
2013നും 2022നും ഇടയിൽ, ആഗോള ശരാശരി സമുദ്രനിരപ്പ് ഓരോ വർഷവും 4.5 മില്ലിമീറ്റർ ഉയർന്നിട്ടുണ്ട്. ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഏറ്റവും താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍ പോലും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് 0.6 മീറ്റര്‍ ഉയരും. ലോകമെമ്പാടുമുള്ള ചെറിയ ദ്വീപുകളിലും മറ്റ് താഴ്ന്ന തീരപ്രദേശങ്ങളിലും താമസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടതായി വരുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. 

സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ലോകത്ത് പത്തില്‍ ഒരാള്‍ക്ക് ഭീഷണിയുണ്ട്. 1900 മുതൽ ശരാശരി സമുദ്രനിരപ്പ് ഉയരുകയാണ്. കടന്നുപോയ 11,000 വർഷങ്ങളെ അപേക്ഷിച്ച് അവസാനത്തെ 3,000 വർഷങ്ങളിലായി സമുദ്രത്തിലെ ചൂടിന്റെ അളവ് കൂടിയിട്ടുണ്ട്. സമുദ്രനിരപ്പ് ഉയരുന്നത് തീരപ്രദേശങ്ങളുടെ മണ്ണൊലിപ്പിനും കൊടുങ്കാറ്റിന്റെയും വെള്ളപ്പൊക്കത്തിന്റെയും തീവ്രത വർധിപ്പിക്കാനും ഇടയാക്കും. മണ്ണിലും ഭൂഗർഭജലത്തിലും ലവണത്തിന്റെ അളവ് കൂടാനും ഭക്ഷ്യസുരക്ഷയെ ബാധിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള താപനം 1.5 ഡിഗ്രിയിൽ പരിമിതപ്പെടുത്തിയാൽ പോലും സമുദ്രനിരപ്പ് ഉയരും
ഇന്ത്യയോടൊപ്പം ബംഗ്ലാദേശ്, ചൈന, നെതർലാന്‍സ് തുടങ്ങിയ രാജ്യങ്ങളും അപകട ഭീഷണിയിലാണ്. കെയ്റോ, ലാഗോസ്, മാപുട്ടോ, ബാങ്കോക്ക്, ധാക്ക, ജക്കാർത്ത, മുംബൈ, ഷാങ്ഹായ്, കോപ്പൻഹേഗൻ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, ബ്യൂണസ് അയേഴ്സ്, സാന്റിയാഗോ എന്നിവയുൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലെയും നഗരങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Ris­ing sea lev­els: Mum­bai among cities under threat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.