അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ വന്‍ തീപിടിത്തം. നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ഇതുവരെ തീ അണയ്ക്കാനായിട്ടില്ല.
മൂന്ന് ദിവസം മുമ്പ് നദിയില്‍ തീപിടിത്തമുണ്ടായതായി ഗ്രാമവാസികള്‍ പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തീ അണയ്ക്കുന്നതിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും അധികൃതര്‍ ഇതുവരെ മുന്‍കൈ എടുത്തിട്ടില്ല.
ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ദുലിയാജന്‍ പ്ലാന്റില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കടന്നുപോകുന്ന നദിയുമായി ബന്ധിപ്പിച്ച പൈപ്പിലാണ് സ്ഫോടനമുണ്ടായതെന്നും ഇതേത്തുടര്‍ന്നാണ് വന്‍ അഗ്നിബാധയുണ്ടായതെന്നും പ്രദേശവാസികള്‍ പറയുന്നു. അതേസമയം പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് നദിയില്‍ വ്യാപിച്ച എണ്ണയില്‍ ആരോ തീയിട്ടതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
River catches fire in Assam’s Dibrugarh district
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.