പ്രമുഖ നടി കമല കാമേഷ്(72)അന്തരിച്ചു. മലയാളം, തെലുങ്ക്,കന്നഡ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ 11 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നടന്‍ റിയാസ് ഖാന്റെ ഭാര്യമാതാവാണ്. നടിയും നര്‍ത്തകിയുമായ ഉമ റിയാസ് ഖാനാണ് മകള്‍. ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായിരുന്നു. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത് വീട്ടിലെ വിശേഷം എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 1974ല്‍ സംഗീത സംവിധായകനായ കാമേഷിനെ വിവാഹം ചെയ്തു.1984 കാമേഷ് അന്തരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.