June 6, 2023 Tuesday

Related news

June 1, 2023
May 18, 2023
May 4, 2023
April 24, 2023
April 22, 2023
April 19, 2023
April 16, 2023
April 7, 2023
March 13, 2023
March 12, 2023

നവയുഗം അൽഹസ്സയിൽ റിയാസ് റഹിം അനുസ്മരണം സംഘടിപ്പിച്ചു

Janayugom Webdesk
അൽഹസ്സ
February 25, 2023 6:23 pm

അവധിയ്ക്ക് നാട്ടിൽ പോയപ്പോൾ ഹൃദയാഘാതം മൂലം മരണമടഞ്ഞ നവയുഗം ശോഭ യൂണിറ്റ് അംഗവും, സാമൂഹ്യപ്രവർത്തകനുമായ റിയാസ് റഹിമിന്റെ ഓർമ്മയ്ക്കായി, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

അൽഹസാ ശോഭയിൽ വെച്ച് നവയുഗം മേഖല രക്ഷാധികാരി സുശീൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ, നവയുഗം പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു. നവയുഗം ശോഭാ യൂണിറ്റ് സെക്രട്ടറി നിസാർ പത്തനാപുരം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി.

വളരെയേറെ മനുഷ്യ സ്നേഹിയായ, മത, വർഗ്ഗ വ്യത്യാസങ്ങൾ നോക്കാതെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയ, ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹിം എന്നും, അദ്ദേഹം ചെയ്ത നന്മകളിലൂടെ എന്നും പ്രവാസികളുടെ മനസ്സിൽ ഉണ്ടാകുമെന്നും ഷാജി മതിലകം പ്രഭാഷണത്തിൽ പറഞ്ഞു. ചന്ദ്രശേഖരൻ മാവൂർ (നവോദയ), പ്രസാദ് കരുനാഗപ്പള്ളി (ഒഐസിസി), നവയുഗം കേന്ദ്രകമ്മറ്റി ജോയിന്റ് സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മൈനാഗപ്പള്ളി, കേന്ദ്ര കമ്മറ്റി ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പദ്മനാഭൻ മണിക്കുട്ടൻ, ഗോപകുമാർ അമ്പലപ്പുഴ, സജീഷ് പട്ടാഴി, മിനി ഷാജി, നവയുഗം അൽഹസ്സ മേഖല ആക്ടിംങ്ങ് പ്രസിഡന്റ് ഷമിൽ നല്ലിക്കോട്, ഷുക്കേക്ക് യൂണിറ്റ് ആക്റ്റിംങ്ങ് സെക്രട്ടറി ബക്കർ, കൊളബിയ യൂണിറ്റ് സെക്രട്ടറി അൻസാരി, ഹുഫൂഫ് യൂണീറ്റ് സെക്രട്ടറി ഷിഹാബ് എന്നിവർ റിയാസിനെ അനുസ്മരിച്ചു. യോഗത്തിൽ നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം സ്വാഗതവും, മേഖലാ ജോ.സെക്രട്ടറി വേലൂ രാജൻ നന്ദിയും പറഞ്ഞു. നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് സജീവപ്രവർത്തകനായ കൊല്ലം കരുനാഗപ്പള്ളിയിലെ വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ റിയാസ് റഹിം (43 വയസ്സ്) ഫെബ്രുവരി 13 നാണ് വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി മരണമടഞ്ഞത്.

Eng­lish Sum­ma­ry: Riyaz Rahim orga­nized the com­mem­o­ra­tion at Nav Yug Alhassa

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.