24 April 2024, Wednesday

വേഗതയില്‍ കോലിയെ മറികടന്ന് റിസ്വാന്‍

Janayugom Webdesk
കറാച്ചി
September 21, 2022 10:14 pm

ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിയെ മറികടന്ന് റെക്കോഡ് നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2000 റണ്‍സെന്ന റെക്കോഡാണ് റിസ്വാന്‍ നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലാണ് റിസ്വാൻ റെക്കോർഡ് സ്ഥാപിച്ചത്. മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്ഥാന്റെ ടോപ്പ് സ്കോറർ. 

52 ഇന്നിങ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്ഥാന്‍ ക്യാപ്റ്റനും സഹതാരവുമായ ബാബര്‍ അസമിനൊപ്പമാണ് റിസ്വാന്‍ നേട്ടം പങ്കിടുന്നത്. ഇക്കാര്യത്തില്‍ 56 ഇന്നിങ്‌സില്‍ നേട്ടത്തിലെത്തിയ വിരാട് കോലിയാണ് മൂന്നാമത്. നാലാമന്‍ ഇന്ത്യയുടെ തന്നെ കെ എല്‍ രാഹുലാണ്. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യിലാണ് രാഹുലും നാഴികക്കല്ല് മറികടന്നത്. രാഹുലിന് 2000ത്തിലെത്താന്‍ 58 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.

Eng­lish Summary:Rizwan gets past Kohli with pace
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.