കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Web Desk
Posted on May 13, 2019, 5:01 pm

തൃശൂര്‍: കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്താണ് അപകടം.

ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), ബന്ധു നിഷ( 33) , മൂന്നരവയസുളള ദേവനന്ദ, രണ്ടുവയസായ നിവേദിക എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

you may also like this: