ഓട്ടോ റിക്ഷയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Web Desk
Posted on September 10, 2019, 9:08 pm

നെടുങ്കണ്ടം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ ആനക്കല്ല് ഭോജന്‍ എസ്‌റ്റേറ്റിലെ ജോലിക്കാരായ ചിന്നരാജ,മകന്‍ സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകുന്നേരം ആറോടെ എസ്ബിഐ ബാങ്കിന് സമീപമാണ് അപകടം നടന്നത്. മുന്നില്‍ പോയിരുന്ന ബൈക്കിനെ മറ്റൊരു ബൈക്ക് മറികടക്കുന്നതിനിടയില്‍ പരസ്പരം കൂട്ടിയിടിക്കുകയും നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയുടെ അടിയിലേയ്ക്ക് ബൈക്ക് കയറുകയുമായിരുന്നു. ഓടി കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് അടിയില്‍പ്പെട്ട ബൈക്ക് യാത്രികരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.