Janayugom Online
bus accident

കെഎസ്ആർടിസി ബസിടിച്ച് വൈദ്യുതതൂൺ തകർന്നു

Web Desk
Posted on August 26, 2018, 9:11 pm
പരപ്പ: കാഞ്ഞങ്ങാട് — ബാംഗ്ലൂർ കെഎസ്ആർടിസി ബസ് വൈദ്യുത തൂണിലിടിച്ചു. വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 7.15ഒാടെ പരപ്പച്ചാൽ എസ് വളവിലാണ് അപകടം നടന്നത്. കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂർക്ക് പോകുകയായിരുന്ന ബസ് പരപ്പയ്ക്ക് സമീപം പരപ്പച്ചാലിൽ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് എച്ച്ടി ലൈൻ കടന്നു പോകുന്ന വൈദ്യുത തൂണിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതതൂൺ തകർന്നു. ആർക്കും പരിക്കില്ല. സീസൺ ആയതിനാൽ ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. ഉടൻ തന്നെ അധികൃതർ കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും പകരം ബസ് ഏർപ്പാടാക്കി .