Web Desk

തൃശ്ശൂര്‍

March 11, 2020, 11:53 am

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതിനാൽ വീട്ടിലേയ്ക്ക് തിരിച്ച യുവാക്കൾക്ക് ദാരുണാന്ത്യം

Janayugom Online

വീട്ടിലേയ്ക്ക് പോകുകയായിരുന്ന യുവാക്കൾക്ക് അപകടത്തിൽ ദാരുണാന്ത്യം. പുതുക്കാട് ദേശീയപാതയിൽ ബൈക്കും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ചാണ് യുവാക്കൾ മരിച്ചത്.‌ ഇന്ന് പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ അതുല്‍ സാബു (23), പുറംചിറയില്‍ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്.

കളമശേരി ലിറ്റില്‍ ഫ്‌ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൈപ്പിങ്ങ് ആന്‍ഡ് സ്ട്രച്ചറല്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതിനാല്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇരുവരും.

Eng­lish Sum­ma­ry; road acci­dent in thrissur

YOU MAY ALSO LIKE THIS VIDEO