Wednesday
13 Nov 2019

തൃ​ശൂ​ര്‍- ചാ​ല​ക്കു​ടി ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ടം; ര​ണ്ടുമരണം

By: Web Desk | Saturday 27 October 2018 11:13 AM IST


roadaccident
ചാലക്കുടി: ദേശീയ പാത പാേട്ട നാടുകുന്ന് ഓർമ മാർബിൾസിനു സമീപം നിർത്തിയിട്ട കണ്ടൈനർ ലോറിയിൽ കാർ ഇടിച്ച് രണ്ട് മരണം. കാറിലുണ്ടായിരുന്ന നടവരമ്പ് ചാത്തമ്പിള്ളി വീട്ടിൽ ശ്രീരാഗ് (28), കുട്ടനെല്ലൂർ ചൂതക്കടവിൽ വീട്ടിൽ മുഷ്താഖ് (25) എന്നിവരാണ് മരിച്ചത്.
കാർ ഓടിച്ചിരുന്ന ഹരിപ്രസാദിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്ന് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. വെള്ളിയാഴ്ച അർധരാത്രിയാണ് അപകടം.
റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിൽ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു . ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വിദേശത്ത്  ജോലിയുള്ള മുഷ്താഖ് ലീവിലെത്തിയതായിരുന്നു. ശ്രീരാഗ് ഐടിഐ പഠനശേഷം ജോലിക്കു ശ്രമിക്കുന്നതിനിടെയാണ് അകാലത്തിൽ ജീവൻ പൊലിഞ്ഞത്.
Related News