ബൈക്കിന് കുറുകെ നായ ചാടി: തെറിച്ചു വീണ യുവാക്കള്‍ ബസിനടിയില്‍പ്പെട്ടു മരിച്ചു

Web Desk
Posted on August 18, 2019, 7:34 pm

പാലക്കാട്: ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ യുവാക്കള്‍ ബസിനടിയില്‍പ്പെട്ടു മരിച്ചു.
കോയമ്പത്തൂര്‍ സ്വദേശികളായ കുറിച്ചിപാളയം ഭാഗ്യരാജ ചള്ള തിരുമൂര്‍ത്തിയുടെ മകന്‍ വിവേക് (20), ശരവണംപെട്ടി ഇളങ്കോ നഗര്‍ രാമനാഥന്റെ മകന്‍ കൃഷ്ണകുമാര്‍ (34) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് പല്ലശ്ശന മീന്‍കുളത്തില്‍ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് വരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ ആലാമരത്തിന് സമീപം നായ ചാടിയതിനെ തുടര്‍ന്ന് മറിയുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ ഇവരുടെ ശരീരത്തിലൂടെ തൊട്ടു പിന്നലെ എത്തിയ വോള്‍വോ ബസ് കയറി ഇറങ്ങി. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദ്ദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

YOU MAY LIKE THIS VIDEO ALSO