രാജാക്കാട് പഞ്ചായത്തിലെ പഴയവിടുതി മിൽമാപ്പടി റോഡിലെ ഒന്നര കിലോമീറ്ററോളം ഭാഗം പൂർണമായും തകർന്നു. പഞ്ചായത്തിന്റെ പത്താം വാർഡിന്റെയും പതിനൊന്നാം വാർഡിന്റെയും അതിർത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. കുടിയേറ്റ കാലത്ത് പൊന്മുടിയിൽ നിന്നും രാജാക്കാട്ടെക്കെത്തുന്ന ആദ്യത്തെ റോഡായിരുന്നു ഇത്. വർഷങ്ങളായി തകർന്നു കിടന്ന പഴയവിടുതി കയറ്റം അടുത്ത നാളിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. ബാക്കി വരുന്ന ഏകദേശം ഒന്നര കിലോമീറ്റർ ദൂരമാണ് പൂർണ്ണമായി തകർന്നു കിടക്കുന്നത്.
ക്ഷീരസംഘത്തിൽ നിന്നും പാൽ കൊണ്ടു പോകുന്ന ടാങ്കർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ പൊട്ടിപൊളിഞ്ഞ് കിടക്കുന്ന കയറ്റത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്ത് 7 ലക്ഷം രൂപയും ടാറിംഗിനായി അനുവദിച്ചെങ്കിലും ഇതുവരെ ടെൻഡർ നടപടികൾ നടന്നിട്ടില്ല. നാട്ടുകാരുടെ യാത്രാ ക്ലേശം പരിഹരിക്കാൻ ഉടനെ നടപടി വേണമെന്നാണ് ആവശ്യം.
English summary: Road in Rajakkad milpapadi collpsed