18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 10, 2025
March 9, 2025
March 6, 2025
February 22, 2025
February 16, 2025
February 16, 2025
February 16, 2025
December 5, 2024
October 30, 2024
October 1, 2024

ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡ്; ചേരിയ്ക്കലിലെ നിര്‍മാണം 18ന് ആരംഭിക്കും

Janayugom Webdesk
kottayam
December 11, 2021 3:03 pm

ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡിന്റെ ചേരിയ്ക്കല്‍ ഭാഗത്തെ നിര്‍മാണം ഡിസംബര്‍ 18ന് ആരംഭിക്കുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നിര്‍മ്മാണഘട്ടത്തില്‍ നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവാര്‍പ്പ് പഞ്ചായത്ത് ഹാളില്‍ നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മ്മാണ ഉദ്ഘാടനം 18ന് വൈകിട്ട് അഞ്ചിന് ഇല്ലിക്കലില്‍ നടക്കും. 10 കോടി രൂപ ചെലവില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. കഴിഞ്ഞവര്‍ഷമാണ് മീനച്ചിലാറ്റിനോടു ചേര്‍ന്ന റോഡിന്റെ ഭാഗം കല്‍ക്കെട്ട് ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചത്. ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചാണ് നിര്‍മാണം നടക്കുക. ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.എം. ബിന്നു, ജെസി നൈനാന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ സി.റ്റി. രാജേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.