മലപ്പുറം: ങ്ങളൊന്ന് മുണ്ടാതിന്നാണീ, അത് വെച്ചാ മുടീന്റെ ജെല്ല് പോകും’ എന്ന് ഹെൽമെറ്റ് വയ്ക്കാൻ പറയുമ്പോൾ മറുപടി നൽകുന്ന ഫ്രീക്കൻമാരോട് മലപ്പുറത്തെ പൊലീസുകാർക്ക് പരിഭവമില്ല. കൈ കാണിച്ചിട്ട് നിർത്താതെ പോയാലും പിന്നാലെ ഓടിച്ചിട്ട് പിടിക്കില്ല. സംഭവം കൊള്ളാലോ എന്നല്ലേ, പണി പിന്നാലെ വന്നോളുമെന്നാണ് പൊലീസ് പറയുന്നത്. റോഡ് സുരക്ഷയോട് അനുബന്ധിച്ച് പുറത്തിറക്കിയ കുഞ്ഞൻ വിഡിയോയിലാണ് ഹെൽമെറ്റ് വയ്ക്കേണ്ടതിന്റെയും റോഡ് മര്യാദകൾ പാലിക്കേണ്ടതിന്റെയും ആവശ്യകത നർമ്മം ചേർത്ത് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായി മലപ്പുറം ഭാഷയില്‍ ചിത്രീകരിച്ച വിഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
വല്ലുള്ളീം തക്കാളീം കൊണ്ട്രാൻ മറക്കല്ലി ട്ടാ മൻസാ എന്ന് പറയുമ്പോഴും ഹെൽമെറ്റ് എടുക്കാൻ മറക്കണ്ടാന്ന് പറയാത്തവരാണ് ഇപ്പോഴും അധികവും. നിയമം തെറ്റിച്ച് വണ്ടിയുമായി റോഡിലേക്കിറങ്ങുമ്പോൾ കാൽനടയാത്രക്കാരുണ്ടെന്നും സീബ്രാ ക്രോസിങ് ഉണ്ടെന്നും ഓർക്കണമെന്നും വിഡിയോ പറയുന്നു. പൊലീസ് വാഹന പരിശോധനയ്ക്ക് കൈ കാണിക്കുമ്പോൾ നിർത്താതിരുന്നാലും പിന്നാലെ വരില്ല.
പക്ഷേ വീട്ടിലേക്ക് സമൻസെത്തും. ഫൈനടച്ചില്ലേൽ ചിലപ്പോ ജയിലിലും ആകും ‚വണ്ടി പിന്നെ ഓടിക്കാൻ പറ്റില്ലെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. അശ്രദ്ധകാരണം ഒരു ജീവൻ പോലും പൊലിയാതിരിക്കാൻ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വിഡിയോ നിർദ്ദേശിക്കുന്നു.
നർമ്മത്തിലൂടെ മർമ്മത്തിലേക്ക് …മലപ്പുറം ജില്ലാ പോലീസ്
State Police Media Centre Kerala ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಜನವರಿ 3, 2020
English summary: Road safety video of malappuram police
‘you may also like this video’