ലോക് ഡൗണ്‍ കാലയളവില്‍ അനാവശ്യമായി കറങ്ങി നടക്കുന്നവരെ പിടികൂടുവാന്‍ പൊലീസിന്റെ കൈകളില്‍ റോഡ് വിജില്‍ ആപ്. വിവിധ ആവശ്യങ്ങള്‍ക്കായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ വാഹന നമ്പറും പുറത്ത് ഇറങ്ങുവാനുള്ള കാരണങ്ങളും ഈ ആപ്പില്‍ പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുന്നു. ഇപ്രകാരം പുറത്ത് ഇറങ്ങിയ വ്യക്തിയെ മറ്റൊരിടത്ത് വെച്ച് പൊലീസ് കണ്ടുമുട്ടുമ്പോള്‍ വാഹനനമ്പര്‍ ആപ്പില്‍ രേഖപ്പെടുത്തുമ്പോള്‍, മുമ്പ് ആപ്പില്‍ കൊടുത്ത കാരണം കാണുവാന്‍ കഴിയും. പുറത്തിറങ്ങിയപ്പോള്‍ പൊലീസിന് നല്കിയ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ ഇവരുടെ പേരില്‍ പൊലീസിന് നിയമനടപടികള്‍ എടുക്കുവാനും കഴിയും.
കഴക്കൂട്ടം ആസ്ഥാനമായ ക്യാച്ച് എ ക്ലൗഡ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ എ.എസ് ഷിബിനും, അഭിനന്ദുമാണ് ഈ ആപ്പിന് രൂപം നല്‍കിയത്. പരീക്ഷണാര്‍ത്ഥം ലോക് ഡൗണ്‍ കാലത്ത് വര്‍ക്കലയിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം പൊലീസ് പ്രയോജനപ്പെടുത്തിയത്. ആപ്പിന്റെ പ്രവര്‍ത്തനം വിജയകരമായതോടെ മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും ഇതിന്റെ ഉപയോഗം ആരംഭിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കായി തമിഴ്നാട്ടിലേയ്ക്ക് കേരളാ അതിര്‍ത്തി കടന്ന് പോകുന്ന വാഹനങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ ജില്ലയിലെ കമ്പംമെട്ട് അടക്കമുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പൊലീസ് ഉപയോഗിക്കുന്നത്. അതിര്‍ത്തി കടന്ന് പോകുന്ന വാഹനങ്ങള്‍ ചിലപ്പോള്‍ ദിവസങ്ങള്‍ പലതും കഴിഞ്ഞാണ് തിരികെ എത്താറ്. ഇത്തരത്തില്‍ താമസിച്ച് എത്തുന്ന വാഹനങ്ങള്‍ തിരിച്ചറിയുവാന്‍ പെട്ടെന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമായിരുന്നില്ല. ഈ ആപ്പിന്റെ ഉപയോഗം ആരംഭിച്ചതോടെ അതിര്‍ത്തി കടന്ന് പോകുന്ന വാഹനങ്ങള്‍ നിശ്ചിത സമയം കഴിഞ്ഞ് താമസിച്ച് എത്തുന്നത് പിടികൂടുവാന്‍ സാധിക്കുന്നുണ്ടെന്ന് കമ്പംമെട്ട് സി ഐ ജി. സുനില്‍കുമാര്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തമിഴ്നാട്ടില്‍ കൂടിയതോടെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ എടുക്കുവാന്‍ പോകുന്ന വാഹനങ്ങള്‍ ആവശ്യസമയത്തിന് കൂടുതല്‍ ഉപയോഗിക്കുവാനോ, മറ്റ് മേഖലകളില്‍ ചുറ്റി തിരിയുവാനോ പാടില്ലയെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇതിലെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് തെറ്റിച്ച് എത്തുന്ന വാഹനങ്ങളും അനാവശ്യമായി കടന്ന് പോകുന്ന വാഹനങ്ങളും പിടികൂടുവാന്‍ ഏറെ സഹായകരമായിരിക്കുകയാണ് റോഡ് വിജില്‍ എന്ന ആപ്പിലൂടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.