September 26, 2022 Monday

Related news

August 27, 2022
August 13, 2022
July 5, 2022
June 9, 2022
May 30, 2022
May 25, 2022
May 20, 2022
May 15, 2022
April 29, 2022
April 16, 2022

വാതിലുകൾ തുറക്കാതെ അകത്തു കടന്ന കള്ളൻ മോഷ്ടിച്ചത്‌ 23 പവൻ, സംശയം തോന്നാതിരിക്കാൻ കിടിലൻ ട്വിസ്റ്റും ഒരുക്കി വച്ചു

Janayugom Webdesk
നെടുംകണ്ടം
July 27, 2020 2:40 pm

ആരുമില്ലാതെയിരുന്ന വീട്ടിൽ നിന്ന് 23 പവൻ സ്വർണ്ണം മോക്ഷണം പോയി. നെടുംകണ്ടം ബാ​ല​ഗ്രാം പാ​ല​മൂ​ട്ടി​ൽ പി.​കെ. റെ​ജി​യു​ടെ വീ​ട്ടി​ലാ​ണ് വ്യ​ത്യ​സ്തമാ​യ മോ​ഷ​ണം ന​ട​ന്ന​ത്. ഭാ​ര്യ​യു​ടെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി റെ​ജി​യും മ​ക​നും അ​ട​ങ്ങു​ന്ന കു​ടും​ബം പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നിഗമനം.

റെജിയുടെ മകളുടെ വിവാഹത്തിനായി കരുതി വെച്ചിരുന്ന സ്വർണ്ണമായിരുന്നു മോക്ഷണം പോയത്. കല്യാണ ആവശ്യത്തിനായി പണയം വെച്ചിരുന്ന സ്വർണ്ണം ജൂൺ 18 ന് ബാങ്കിൽ നിന്ന് എടുത്ത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ഇന്ന​ലെ അ​ല​മാ​രി തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യെ​ന്ന​റി​ഞ്ഞ​ത്. വീ​ടി​ന്‍റെ മു​ൻ​വാ​തി​ലോ അ​ടു​ക്ക​ള വാ​തി​ലോ തു​റ​ന്ന് ആ​രും അ​ക​ത്ത് കയറിയിട്ടുമില്ല.

വാ​തി​ലു​ക​ൾ തു​റ​ക്കാ​തെ ന​ട​ന്ന മോ​ഷ​ണം പോ​ലീ​സി​നെ​യും വെ​ട്ടി​ലാ​ക്കി. ജി​ല്ലാ ഫിം​ഗ​ർ പ്രി​ന്‍റ് ബ്യൂ​റോ സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്വ​ഭാ​വി​ക​മാ​യ ഒ​രു വി​ര​ല​ട​യാ​ളം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സംശയം തോന്നാതിരിക്കാൻ കിടിലൻ ട്വിസ്റ്റാണ്‌ കള്ളൻ ഒരുക്കിയത്‌. യഥാർത്ഥ സ്വർണ്ണം അപഹരിച്ച ശേഷം സ്വർണ്ണം സൂക്ഷിച്ചിരുന്ന ബാഗിൽ റോൾഡ് ഗോൾഡ് ആഭരണങ്ങൾ പകരം വയ്ക്കുകയായിരുന്നു.

ആ​റു​മാ​സ​ത്തി​നി​ടെ റെ​ജി​യു​ടെ വീ​ട്ടി​ൽ ര​ണ്ടാം​ത​വ​ണ​യാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ദ്യം 14 കി​ലോ​ഗ്രാം ഉ​ണ​ക്ക ഏ​ല​ക്കാ മോ​ഷ​ണം പോയിരുന്നു.

ENGLISH SUMMARY: ROBBERY AT HOME

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.