Friday
19 Jul 2019

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കവര്‍ച്ചക്കാരന്‍ ട്രയിനില്‍നിന്നും തള്ളിവീഴ്ത്തി

By: Web Desk | Monday 4 December 2017 1:09 PM IST


മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കവര്‍ച്ചക്കാരന്‍ ട്രയിനില്‍നിന്നും തള്ളിവീഴ്ത്തി. മുംബൈയില്‍ പനവേല്‍-വാശി ലോക്കല്‍ ട്രയിനില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വനിതാ കംപാര്‍ട്ട്‌മെന്റില്‍ ഏകയായി ഇരിക്കുന്ന യുവതിയെക്കണ്ട് അക്രമി ട്രയിനില്‍ കടക്കുകയായിരുന്നു. ട്രയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്താന്‍ വേഗം കുറച്ച സമയമായതിനാല്‍ പരുക്കുകളോടെ യുവതിരക്ഷപ്പെട്ടു. മൊബൈല്‍ഫോണും കമ്മലുകളും അടക്കം 38000 രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു. രാത്രി ഒന്‍പതുമണിക്കുശേഷം വനിതകളുടെ കംപാര്‍ട്ട്‌മെന്റിില്‍ കാവലുണ്ടാകണണെന്നാണ് റയില്‍വേ ചട്ടം. രാത്രി 11.20ന് ആണ് അക്രമം നടന്നത്.

Related News