പട്ടാപ്പകല്‍ വീട്ടില്‍ മോഷണം: പത്ത് പവന്‍ സ്വര്‍ണ്ണവും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു

Web Desk
Posted on May 29, 2019, 3:30 pm

മാനന്തവാടി: മാനന്തവാടി കമ്മനയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. പത്ത് പവന്‍ സ്വര്‍ണ്ണവും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു. മാനന്തവാടി കല്‍പ്പക സ്‌റ്റോര്‍ ജീവനക്കാരന്‍ സന്തോഷിന്റെ കമ്മനയിലെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പകല്‍ ആകാം മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം വീട്ടുകാരാരും സ്ഥലത്തുണ്ടായിരുന്നില്ല. മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തില്‍ പോലീസും
ജില്ലാ ഫിംഗര്‍പ്രിന്റ് ബ്യുറോയില്‍ നിന്ന് സിന്ധു തോമസ്, സുധീഷ് പി.വി. ‚മാനന്തവാടി എസ്.ഐ സത്യനാഥന്‍ ടി.ടി എന്നീ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

YOU MAY ALSO LIKE THIS