ദുബായിയിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങി കോഴിക്കോട് റയിൽവേ സ്റ്റേഷനിലേക്കു പോകുകയായിരുന്ന കാസർഗോഡ് സ്വദേശികൾ യാത്ര ചെയ്ത ഓട്ടോ തടഞ്ഞു കാറിലെത്തിയ സംഘം അഞ്ചു പവൻ സ്വർണ്ണാഭരണവും പണവും കവർന്നു. എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച രാത്രി പത്തരയോടെ കരിപ്പൂരിൽ എത്തിയ കാസർഗോഡ് സ്വദേശികളായ ഉദുമ ബാര പാക്കിയാര വീട്ടിൽ അബ്ദുൽ സത്താർ(38), ഉദുമ ബാര നാലാം വാതുക്കൽ വീട്ടിൽ സന്തോഷ്(38) എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവർ കരിപ്പൂരിൽ നിന്നും ഓട്ടോറിക്ഷയിൽ കോഴിക്കോട് റയിൽവേസ്റ്റേഷനിലേക്ക് വരികയായിരുന്നു. രാത്രി 12 മണിയോടെ രാമനാട്ടുകരക്കും വൈദ്യരങ്ങാടിക്കും ഇടയിൽ ദേശീയ പാതയിൽ വെച്ച് രണ്ടു കാറുകളിലെത്തിയ മൂന്നംഗ സംഘം ഉദ്യോഗസ്ഥർ എന്ന വ്യാജേന ഓട്ടോ തടയുകയായിരുന്നു. ഓട്ടോ വാടക കാറുകളെത്തിയവർ തന്നെ നൽകി ഓട്ടോ പറഞ്ഞു വിട്ടു. രണ്ടുപേരെയും ചോദ്യം ചെയ്യണമെന്ന് പറഞ്ഞു കാറിൽ കയറ്റുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3.20 ഓടെ മലപ്പുറം ജില്ലയിലെ ചേളാരിയിൽ ഇരുവരേയും ഇറക്കി വിട്ടു. ഇതിനിടെ ഇരുവരുടെയും കൈകളിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണവും മുപ്പതിനായിരം രൂപയും കാറിലുള്ളവർ വാങ്ങിയതായി ഇവർ പൊലീസിനോട് പറഞ്ഞു. ഫറോക്ക് സി ഐ കെ കൃഷ്ണനാണ് അന്വേഷണ ചുമതല. കാറിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ഗൾഫ് യാത്രക്കാരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
English summary: robbery case in kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.