ഫോർട്ട് വർത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് കടകളിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾക്കായി പൊലീസിന്റെ ഊർജിത അന്വേഷണം. തോക്കു ചൂണ്ടി ഏഴ് കടകളിൽ നിന്ന് പണം കവർന്ന രണ്ടുപേർക്കായി അന്വേഷണം പ്രഖ്യാപിച്ചു. കറുത്ത വേഷം ധരിച്ച് തോക്കുചൂണ്ടി ഒരാൾ പണം കവരുമ്പോൾ മറ്റേയാൾ കടയുടെ വാതിലിനു മുമ്പിൽ നിരീക്ഷിച്ചു നിൽക്കുന്നതാണ് പതിവെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ഇത് അർദ്ധ രാത്രിയിലുള്ള കവർച്ചയല്ലെന്ന് ഫോർട്ട് വർത്ത് പോലീസ് ഡിറ്റകറ്റീവ് ബ്രയാൻ റയൻസ് ഫോർഡ് പറഞ്ഞു. ജനുവരി 20 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ഹാസിലറ്റിൽ തുടങ്ങിയ കവർച്ച മൂന്ന് മണിക്കൂറിന് ശേഷം സൗത്ത് ഫോർട്ട് വർത്തിലാണ് അവസാനിച്ചത്. അതേസമയം കവർച്ചക്കാർ ജീവനക്കാരെ ഉപദ്രവിക്കുന്നില്ലെന്നും 2000 ഡോളറും സിഗററ്റും ലോട്ടറി ടിക്കറ്റുമാണ് ഇവർ ഇവിടെ നിന്നും ആവശ്യപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.