കണ്ണൂർ: ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. പാനൂർ മേലെചെമ്ബാട് സ്വദേശിയായ ഷംന ബിജു ആണ് അറസ്റ്റിലായത്. പറശിനിക്കടവ് ക്ഷേത്രത്തിൽ എത്തിയ രണ്ടു കുട്ടികളുടെ ആഭരണമാണ് ഷംന മോഷ്ടിച്ചത്. തളിപ്പറമ്ബ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും പറശ്ശിനിക്കടവിൽ ദർശനത്തിന് എത്തിയ കുട്ടികളുടെ കൈവളകൾ മോഷണം പോവുക ആയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ രക്ഷിതാക്കൾ ദേവസ്വം ഓഫീസറുമായി ബന്ധപ്പെട്ടു. തുടർന്ന് ക്ഷേത്രം അധികൃതരുടെ നിർദ്ദേശ പ്രകാരം തളിപ്പറമ്ബ് പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകി.
പരാതി സ്വീകരിച്ച് ക്ഷേത്രത്തിൽ എത്തിയ പോലീസ സംഘം സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചു. ഇവരിൽ നിന്ന് തൊണ്ടിമുതലും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
you may also like this video