കോഴിക്കോട്: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെയാണ് മോഷണം. കിഴക്കോത്ത് പന്നൂര് സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാല്‍ പവന് വരുന്ന മാല യുവതികള്‍ കവര്‍ന്നത്.
അതേസമയം, സ്റ്റേഷനിലെത്തിച്ച് യുവതികളുടെ പഴയ കേസുകളുടെ ലിസ്റ്റ് എടുത്തപ്പോള്‍ പോലീസിനും അമ്ബരപ്പായി. ഇവര്‍ മാലമോഷണമടക്കം നിരവധി കേസുകളില്‍ പ്രതികളാണെന്നു പോലീസ് പറയുന്നു. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.