മോഷണത്തിനായി ഇറങ്ങിത്തിരിച്ച കള്ളന് ആദ്യം സമീപത്തെ കടകളില്‍ കയറി പണവും രേഖകളും മോഷ്ടിച്ച് ഹരം കയറിയതോടെ തൊട്ടടുത്ത വീട്ടിലും കയറി. എന്നാല്‍ ആ വീട് രാജ്യം കാക്കുന്ന പട്ടാളക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ മനസ്താപം സഹിക്കാനാകാതെ മാപ്പ് ചോദിച്ച് വ്യത്യസ്തനായിരിക്കുകയാണ് ഈ കള്ളന്.
പട്ടാളക്കാരന്റെ വീടിന്റെ ചുമര് നിറയെ മാപ്പപേക്ഷ നിറച്ചാണ് തൃപ്പുണിത്തുറ തിരുവാങ്കുളത്തെ മോഷ്ടാവ് തിരിച്ചുപോയത്. കഴിഞ്ഞദിവസം രാത്രി തിരുവാങ്കുളത്തെ അഞ്ച് കടകളില്‍ മോഷണം നടത്തി പതിനായിരത്തിലേറെ രൂപ മോഷ്ടിച്ചാണ് കള്ളന് പാലത്തിങ്കല്‍ ഐസക്ക് മാണി എന്നയാളുടെ വീട്ടില്‍ കയറിയത്. ഇവിടെവെച്ച് മോഷണമുതലുകള്‍ പരിശോധിക്കുകയും എന്തെങ്കിലും അടിച്ചുമാറ്റുകയുമായിരുന്നു മോഷ്ടാവിന്റെ ലക്ഷ്യം. എന്നാല്‍ വീട്ടിനുള്ളില്‍ ഒരു പട്ടാളക്കാരന്റെ തൊപ്പി കണ്ടതോടെ കള്ളന്റെ മനസുമാറി. കുറ്റബോധവും ഉടലെടുത്തു. വീടിന്റെ ചുമരില്‍ കള്ളന് എഴുതിയത് ഇങ്ങനെ
‘ബൈബിളിലെ ഏഴാമത്തെ കല്പന ഞാന്‍ ലംഘിച്ചു. പക്ഷേ, എന്റെ മുന്നില്‍ നിങ്ങളും നരകത്തില്‍ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാനനിമിഷമാണ് മനസിലായത്. തൊപ്പി കണ്ടപ്പോള്‍. ഓഫീസര്‍ ക്ഷമിക്കണം’ മാപ്പപേക്ഷയ്ക്ക് പുറമെ മോഷണം നടത്തിയ കടയില്‍നിന്ന് എടുത്ത ബാഗ് തിരിച്ചേല്‍പ്പിക്കണമെന്നും കള്ളന് ചുമരില്‍ എഴുതിയിട്ടുണ്ട്. ബാഗില്‍നിന്ന് പണം നഷ്ടമായിട്ടുണ്ടെങ്കിലും പേഴ്സും രേഖകളും തിരിച്ചേല്‍പ്പിച്ചു. ഇത് തിരികെ നല്‍കണമെന്നാണ് കള്ളന്റെ നിര്‍ദേശം. പൊലീസിന് കള്ളനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.