June 29, 2022 Wednesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ടെറസിലൂടെ അകത്തു കടക്കും, ഉറങ്ങുന്ന കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ആഭരണങ്ങൾ കവരും; പിടിയിലായ ഹ്യുണ്ടായ് അനസിന്റെ കവർച്ച അതിവിദഗ്ധമായി

By Janayugom Webdesk
January 17, 2020

കുപ്രസിദ്ധ മോഷാടാവ് ഹ്യുണ്ടായ് അനസ് പൊലീസ് പിടിയിൽ. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽ നിന്ന് ആഭരണങ്ങളും വീടുകളിൽ നിന്ന് വിലകൂടിയ ഫോണുകളും അതിവിദഗ്ധമായി മോഷ്ടിക്കുന്നതാണ് ഹ്യുണ്ടായ് അനസിന്റെ രീതി. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയായ അനസ് (32) ഇപ്പോള്‍ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയാണ്. പന്തീരങ്കാവ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ടെറസ് വഴി അകത്ത് കടക്കുകയോ ജനല്‍ വഴി മോഷണം നടത്തുകയോ ചെയ്തിരുന്ന ഇയാള്‍ നൂറില്‍ അധികം കേസുകളില്‍ പ്രതിയാണ്.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന് കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ചുപോകുന്നതാണ് ഇയാളുടെ പതിവ് രീതി. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹുസൈന്‍ എന്നയാളുടെ വീട്ടില്‍ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയുമായിരുന്നു ഇയാൾ. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതാപിതാക്കൾ ഓടിചെന്നപ്പോൾ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്.

അതേസമയം രണ്ടാഴ്ച്ചയ്ക്കു ശേഷം സമാനമായ മറ്റൊരു മോഷണവും ഇയാൾ നടത്തിയിരുന്നു. മാമുക്കോയ എന്നയാളുടെ വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി ചെയിനും അരഞ്ഞാണവും കവര്‍ന്നെടുത്ത് കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞിരുന്നു.

സംഭവത്തെ തുടർന്ന് ആശങ്കയിലായ നാട്ടുകാര്‍ കളവുകള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാനക്കാര്‍ ആണെന്ന് സംശയം ഉന്നയിക്കുകയും പൊലീസ് ഇതരസംസ്ഥാനങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്ന് യാതൊരു തുമ്പും പൊലീസിന് ലഭിച്ചില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും അനസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോണിപ്പടികള്‍ ഉള്ള വീടുകളിലാണ് അനസ് കൂടുതല്‍ മോഷണങ്ങളും നടത്തിവന്നത്. ടെറസില്‍ നിന്ന് വീട്ടിനുള്ളിലേക്കുള്ള വാതില്‍ പൊളിച്ച്‌ അകത്ത് കടന്നും ജനല്‍ തുറന്നിട്ട് ഉറങ്ങുന്ന വീടുകളില്‍ ജനല്‍ വഴി കൈ കടത്തിയും കമ്പ് ഉപയോഗിച്ചും ആയിരുന്നു അനസ് മോഷണം നടത്തിയിരുന്നത്.

വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ശീലമായിരുന്നു മോഷണത്തിലേക്ക് തിരിയുവാന്‍ അനസിന് പ്രചോദനമായത്. മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ സ്ഥലങ്ങളില്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു പ്രധാനമായും ചെലവഴിച്ചത്. അതേസമയം മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

YOU MAY ALSO LIKE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.