വള്ളികുന്നത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു

Web Desk
Posted on May 31, 2019, 12:29 pm

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് വന്‍ കവര്‍ച്ച. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. വള്ളിക്കുന്നത്ത് ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്.

സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പോയിരിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പറയാന്‍ സാധിക്കൂവെന്ന് വള്ളികുന്നം പോലീസ് അറിയിച്ചു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു.