മംഗളൂരുവിൽ മദ്യവിൽപ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. ഉള്ളാലിലുള്ള മദ്യവിൽപ്പനശാലയിലാണ് മോഷണം നടന്നത്.കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വില കൂടിയ ബ്രാൻഡുകളും വില കുറഞ്ഞ ബ്രാൻഡുകളും ഒരുപോലെ കള്ളന്മാർ കൊണ്ടുപോയതിൽപ്പെടുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവിടെ സമ്പൂർണ്ണ മദ്യനിരോധനമായിരുന്നു.
കടയിലെ സിസിടിവി റെക്കോഡറും കള്ളന്മാർ കൊണ്ടുപോയി. അടുത്ത കടയിൽ കയറി പത്ത് പാക്കറ്റ് സിഗററ്റും അടിച്ചുമാറ്റിയ ശേഷമാണ് കള്ളന്മാർ കടന്നുകളഞ്ഞത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.