Web Desk

കൃഷ്ണഗിരി

January 22, 2021, 3:54 pm

മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; ഏഴുകോടിയുടെ സ്വര്‍ണം കവര്‍ന്നു

Janayugom Online

മുത്തൂറ്റ് ഫിനാൻസില്‍ വൻ കവര്‍ച്ച. തമിഴ്നാട്ടിലെ കൃഷ്ണഗിരി ഹൊസൂരിലുളള മുത്തൂറ്റിന്റെ സ്ഥാപനത്തില്‍ നിന്ന് ഏഴ് കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്.

രാവിലെ പത്തു മണിക്ക് സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവര്‍ച്ച നടന്നത്. ആറംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നല്‍. മാനേജരെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. ഫോറൻസിക് വിദഗ്ധര്‍ സ്ഥാപനത്തില്‍ എത്തി പരിശോധന നടത്തി.

ENGLISH SUMMARY:  ROBBERY IN MUTHOOT FINANCE

YOU MAY ALSO LIKE THIS VIDEO