Web Desk

മാനന്തവാടി

January 23, 2020, 12:21 pm

റേഷന്‍കടയില്‍ വന്‍മോഷണം: 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും നഷ്ടപ്പെട്ടു

Janayugom Online

റേഷന്‍കടയില്‍ വന്‍ മോഷണം. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്‌റഫിന്റെ പേരിലുള്ള എആര്‍ഡി 3 നമ്പര്‍ ഷാപ്പില്‍ നിന്നുമാണ് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയത്. ഇന്ന് രാവിലെ റേഷന്‍ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്.

രണ്ട് മുറികളിലായാണ് റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു മുറിയുടെ പൂട്ട് പൊളിച്ചശേഷമാണ് മുറിയലുണ്ടായിരുന്ന അരിയും ഗോതമ്പും മോഷ്ടിച്ചത്. ഈ മുറിയില്‍ അഞ്ച് ചാക്ക് അരി മാത്രം ബാക്കിയാക്കി 257 ചാക്ക് സാധനങ്ങള്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

ഇപോസ് മെഷിനും മേശയുമുണ്ടായിരുന്ന തൊട്ടടുത്ത മുറി തുറന്നിട്ടില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കടയുടമ കടപൂട്ടിയത്. രാത്രി 11 മണിയോടെ ഫുട്‌ബോള്‍ കളികണ്ട് നിരവധിപേര്‍ ഇതുവഴി കടന്നുപോയിരുന്നു. പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.