September 29, 2022 Thursday

Related news

August 27, 2022
August 13, 2022
July 5, 2022
June 9, 2022
May 30, 2022
May 25, 2022
May 20, 2022
May 15, 2022
April 29, 2022
April 16, 2022

കാമുകിക്ക് താലിമാല വാങ്ങാൻ ബൈക്കിലെത്തി പിടിച്ചുപറി; ഒടുവില്‍ പൊലീസ് പിടിയില്‍

Janayugom Webdesk
തൃശൂർ:
September 25, 2020 4:34 pm

കാമുകിക്ക് താലിമാല വാങ്ങി നൽക്കുന്നതിന് വേണ്ടി കാൽനടയാത്രക്കാരന്റെ മൂന്നര പവൻ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. ഞായറാഴ്ച തൃശൂരിലാണ് ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചത്. പാറക്കോവിൽ പുഴമ്പളളത്ത് ആഷിഖ്, പടിഞ്ഞാട്ടുമുറി പകരാവൂർ ധനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് സ്വദേശിനിയായ പെൺകുട്ടിയുമായി ആഷിഖ് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിന് വേണ്ടി വീട്ടിൽ നിന്ന് പെൺകുട്ടിയെ ഇറക്കിക്കൊണ്ടു വന്ന് കൊടകരയിൽ വാടക വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. താലിമാല വാങ്ങാനുളള പണം കണ്ടെത്തുന്നതിന് വേണ്ടി സുഹൃത്തായ ധനുഷുമൊത്ത് പുറത്തേയ്ക്ക് പോകുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് പെരുമ്പിളളിശേരി കാവിൽപാടം റോഡിൽ ആറ്റുപുറത്ത് രാമകൃഷ്ണൻ നടന്നുപോവുന്നതു കണ്ട പ്രതികൾ ബൈക്ക് നിർത്തി അദ്ദേഹത്തിന്റെ മാല പൊട്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ധനീഷിന്റെ ഭാര്യയുടെ പേരിലുള്ളതാണു ബൈക്ക് എന്ന് തിരിച്ചറിഞ്ഞു. തുടർന്നു പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച മാല തൃശൂരിൽ വിറ്റ് ആ പണം ഉപയോഗിച്ച് ആഷിഖ് വാങ്ങിയ 2 പവന്റെ താലിമാലയും ബാക്കി പണവും പൊലീസ് കണ്ടെടുത്തു.

ENGLISH SUMMARY: rob­bery in thrissur

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.