ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച.15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയി. ചെന്നൈ സ്വദേശി പൊന്നിമാരനാണ് കവര്‍ച്ചയ്ക്കിരയായത്. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം റെയില്‍വേ പോലീസ് ആരംഭിച്ചു.
ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഒന്നില്‍ തിരൂര്‍ ഭാഗത്ത് വെച്ചും മറ്റൊന്നില്‍ വടകര‑മാഹി പരിസരത്തു വെച്ചും കവര്‍ച്ച നടന്നതായാണ് സംശയിക്കുന്നത്. രണ്ടു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ആസൂത്രിതമായ മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. യാത്രക്കാരുടെ ബാഗിനകത്ത് പണവും സ്വര്‍ണവും ഉണ്ടെന്നറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു.
English summary: Robbery in train
YOU MAY ALSO LIKE THIS VIDEO