Monday
22 Apr 2019

ഡല്‍ഹിയില്‍ അമേരിക്കന്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി മോഷണം

By: Web Desk | Thursday 8 November 2018 2:41 PM IST


AIIMS

ന്യൂഡല്‍ഹി: മോട്ടോര്‍ ബൈക്കുകളില്‍ സിനിമാ സ്‌റ്റൈലിലെത്തി മോഷണം നടത്തുന്ന സംഘം ഡല്‍ഹിയില്‍ പെരുകുന്നു. കാറുകള്‍ തടഞ്ഞുനിര്‍ത്തിയാണ് സംഘം മോഷണം നടത്തുന്നത്.
ഡല്‍ഹിയില്‍ അമേരിക്കന്‍ യുവതിയ്ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തി. അമേരിക്കന്‍ സ്വദേശിയായ യുവതിയുടെ കാറിന് നേരെ ആസിഡ് ആക്രമണം നടത്തിയാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു സമീപമാണ് ആക്രമണം നടന്നത്.

കാറിന്റെ എക്‌സ്‌ഹോസ്റ്റിലേയ്ക്ക് അക്രമികള്‍ ആസിഡ് സ്‌പ്രേ ചെയ്തു. എസിയിലൂടെ  കാറിനുള്ളില്‍ ആസിഡ് നിറഞ്ഞതിനെത്തുടര്‍ന്ന് വെളിയിലിറങ്ങിയപ്പോഴാണ് അക്രമികള്‍ കാറിനുള്ളില്‍ മോഷണം നടത്തിയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന 3000 ഡോളര്‍, ഐഫോണ്‍, പാസ്‌പോര്‍ട്ട്, ചെക്ക് ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ്, ലോക്കറ്റ് എന്നിവ അക്രമികള്‍ മോഷ്ടിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യയിലെ യുഎസ് എംബസി തന്റെ രക്ഷക്കെത്തിയതായി യുവതി അറിയിച്ചു.

ഈ മാസം ഇത്തരത്തില്‍ 19 മോഷണക്കേസുകള്‍ രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. 190 പൊലീസ് സ്റ്റേഷനുകളിലായി ഒക്ടോബര്‍ 31 വരെ 5,726 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related News