വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആളുകളുടെ സുരക്ഷയെ കരുതി ബാങ്കുകളിലും എടിഎമ്മുകളിലും മറ്റും സര്‍ക്കാര്‍ ഇടപെട്ട് തന്നെ സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ എടിഎമ്മില്‍ വെച്ച സാനിറ്റൈസര്‍ മോഷിച്ചിരിക്കുകയാണ് ഒരാള്‍. മലപ്പുറത്തെ ഒരു എടിഎമ്മിലാണ് ഈ സംഭവം നടന്നത്.
പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ എടിഎമ്മില്‍ സ്ഥാപിച്ച സാനിറ്റൈസറാണ് യുവാവ് തന്റെ പോക്കറ്റിലിട്ട് കടന്നുകളഞ്ഞത്. എടിഎമ്മില്‍ കയറിയ ഇയാള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചതിന് ശേഷം ഇത് പാന്റിന്റെ പോക്കറ്റിലിട്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇയാള്‍ സാനിറ്റൈസര്‍ എടുക്കുന്നത് ആരും കാണുന്നില്ലെന്ന് ഉറപ്പിച്ചാണ് കുപ്പി എടുത്ത് പോക്കറ്റിലിടുന്നത്. ഇത് കൃത്യമായി വീഡിയോയില്‍ പതിഞ്ഞിട്ടുമുണ്ട്. എന്നാല്‍ എടിഎമ്മില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ കാര്യം പാവം മോഷ്ടാവ് മറന്നുപോയി. എന്തായാലും ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വെച്ച് കള്ളനായുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറം പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
26.03.2020 നു അങ്ങാടിപ്പുറം ATM കൗണ്ടറിൽ നിന്നും സാനിറ്റൈസർ ബോട്ടിൽ മോഷ്ടിക്കുന്ന ആൾ, ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497 97 6008 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
Malappuram Police ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಮಾರ್ಚ್ 26, 2020
you may also like this video