ഇറാഖിൽ യുഎസ് സൈനികർ തമ്പടിച്ച സൈനികവിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അൽ-ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. അമേരിക്കൻ സൈനികരാരും കൊല്ലപ്പെട്ടതായി വിവരമില്ല. എന്നാൽ ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
അൽ-ബലാദ് വിമാനത്താവളത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് എട്ട് റോക്കറ്റുകൾ പതിച്ചത്. വിമാനത്താവളത്തിന്റെ ഉള്ളിലുള്ള റെസ്റ്റോറന്റിന് മുകളിൽ ഇതിലെ ഒരു റോക്കറ്റ് പതിച്ചതായും വിവരമുണ്ട്. എഫ്-16 പോർവിമാനങ്ങളുടെ സർവീസ് നടത്തുന്ന വിമാനത്താവളമാണ് അൽ-ബലാദ്. എന്നാല്‍ യു.എസ്. –ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് ഇവിടെനിന്ന് വിമാനങ്ങള്‍ മാറ്റിയിരുന്നുവെന്നാണ് സൂചന. ആരാണ് ആക്രമണം നടത്തിയതെന്നതിൽ ഇനിയും വ്യക്തതയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.