ഇറാഖിലെ യുഎസ്‌ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

Web Desk

ബാഗ്ദാദ്

Posted on February 16, 2020, 8:45 am

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ്‌ എംബസിക്കു നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകൾ പതിച്ചതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇറാനുമായുള്ള ബന്ധം വഷളായത്തിന് പിന്നാലെ ബാഗ്ദാദിലെ യൂസ് എംബസിക്കു ഭീക്ഷണി നിലനിന്നിരുന്നു. എത്ര റോക്കറ്റുകൾ പതിച്ചെന്ന് വ്യക്തമല്ല.

ഇന്ന് പുലർച്ചയോടെയുണ്ടായ അക്രമത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബാഗ്ദാദിലെ ഗ്രീൻ സോണിൽ അതീവ സുരക്ഷാ മേഖലയിലാണ് റോക്കറ്റുകൾ പതിച്ചിരിക്കുന്നത്. ഇറാഖിലെ യൂസ് സൈനികരെയും എംബസിയെയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടായ 19 മാതെ ആക്രമണമാണിത്.

ENGLISH SUMMARY: Rock­et attack towards the US embassy in Iraq

YOU MAY ALSO LIKE THIS VIDEO