ഇറാക്കിൽ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതിചെയ്യുന്ന താജി വ്യോമത്താവളത്തിന് നേരെയാണ് ചൊവ്വാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്ന് ഇറാക്ക് സൈന്യം അറിയിച്ചു.
യുഎസ് സൈനികരും ഇറാഖി സൈനികരുമാണ് സംഭവസമയം താജി വ്യോമത്താവളത്തിലുണ്ടായിരുന്നത്. ഒരു കത്യൂഷ റോക്കറ്റ് മാത്രമാണ് പതിച്ചത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സംഭവത്തോട് പ്രതികരിക്കാൻ ഇറാനും ഇതുവരെ തയാറായിട്ടില്ല. ഞായറാഴ്ച ബലാദിലെ വ്യോമത്താവളത്തിന് നേരേയും റോക്കറ്റ് ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ നാല് ഇറാഖി സൈനികർക്ക് പരിക്കേറ്റിരുന്നു.
YOU MAY ALSO LIKE