ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പ്രചാരം നേടിവരുന്ന പാചകവാതകവും വൈദ്യുതിയും ആവശ്യമില്ലാത്ത ‘റോക്കറ്റ് സ്റ്റൗ’ വികസിപ്പിച്ച് മലയാളി യുവാവ്. കൊച്ചി തൃക്കാക്കര സ്വദേശിയായ അബ്ദുള്‍ കരീമാണ് പരമ്പരാഗത പാചക അടുപ്പുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്നതും മലിനീകരണം കുറയ്ക്കാനും സഹായിക്കുന്ന ‘റോക്കറ്റ് സ്റ്റൗ’ വികസിപ്പിച്ചത്.
വിറക്, ചിരട്ട, ഉപയോഗശൂന്യമായ കടലാസുകള്‍ എന്നിവ ഇന്ധനമായി ഉപയോഗിക്കുന്ന ‘റോക്കറ്റ് സ്റ്റൗവില്‍’ പരമ്പരാഗത ഗ്യാസ് വിറക് അടുപ്പുകളേക്കാള്‍ 80 ശതമാനം പുക കുറവാണെന്നതാണ് ഏറ്റവും പ്രത്യേകത.
നേരത്തെ വില കുറഞ്ഞ പമ്പ്സെറ്റുകള്‍ , അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിച്ച് പരിചയസമ്പത്തുള്ള വ്യക്തിയാണ് അബ്ദുള്‍ കരീം. ലോക്ഡൗണ്‍ കാലയളവിലാണ് ‘റോക്കറ്റ് സ്റ്റൗ’ വികസിപ്പിക്കുന്നതിനെ പറ്റി ആലോചിച്ചതെന്ന് കരീം പറഞ്ഞു. 1850ലെ ബ്രിട്ടീഷ് രൂപരേഖ മാതൃകയാക്കിയാണ് മലിനീകരണം കുറഞ്ഞതും താരതമ്യേന കുറഞ്ഞ ചിലവുമുള്ള ‘റോക്കറ്റ് സ്റ്റൗ’ വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത അടുപ്പുകളെ അപേക്ഷിച്ച് 10 മുതല്‍ 20 ശതമാനം വരെ പുക മാത്രമേ റോക്കറ്റ് സ്റ്റൗവ് പുറം തള്ളുകയുളളു. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ ഏറ്റവും പ്രകൃതി സൗഹൃദമാണ് ‘റോക്കറ്റ് സ്റ്റൗ’. സാധാരണ അടുപ്പുകളില്‍ ഉപയോഗിക്കുന്ന എല്ലാത്തരം പാത്രങ്ങളും ‘റോക്കറ്റ് സ്റ്റൗവില്‍’ ഉപയോഗിക്കാം.
നിലവില്‍ അഞ്ച് മോഡലുകളില്‍ ‘റോക്കറ്റ് സ്റ്റൗ’ ലഭ്യമാണ്. 4,500 രൂപയാണ് സാധാരണ മോഡലിന്റെ വില. ഫ്ലാറ്റുകളില്‍ സ്ഥാപിക്കുന്നതിനായി പുക പുറം തള്ളാനുള്ള കുഴല്‍ അടക്കമുള്ള ഏറ്റവും ഉയര്‍ന്ന മോഡലിന് 14,000 രൂപയാണ് വില.
English Summary : Kerala man develops Rocket Stove
You may also like this video :