Site iconSite icon Janayugom Online

റോക്കറ്റ് അവശിഷ്ടങ്ങള്‍ മാര്‍ച്ച് നാലിന് പതിക്കും; തങ്ങളുടേത് അല്ലെന്ന് ചൈന

അടുത്ത മാസം നാലിന് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ തങ്ങളുടേതല്ലെന്ന് ചൈന. ചാന്ദ്രപര്യവേഷണങ്ങള്‍ക്കായി ചൈ­­ന വിക്ഷേപിച്ച ചാങ് 5‑ടി1 ന്റെ അവശിഷ്ടങ്ങളാണ് ചന്ദ്രനില്‍ പതിക്കുകയെന്ന് ശാസ്ത്രലോകം നേരത്തെ കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എലോണ്‍ മസ്കിന്റെ സ്പേസ് എക്സ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് ചൈനയുടെ റോക്കറ്റ് ആണെന്ന് തിരിച്ചറിഞ്ഞത്.

എന്നാല്‍ ചൈന ഇത് നിഷേധിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റോക്കറ്റ് അവശിഷ്ടങ്ങള്‍ എത്തുമെങ്കിലും ഇവ പൂര്‍ണമായും കത്തിചാമ്പലാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല സുസ്ഥിരത ചൈന ഉറപ്പാക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ബിൽ ഗ്രേ എന്ന ബഹിരാകാശ നിരീക്ഷകനാണ് ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്ന വിവരം ആദ്യമായി പുറത്തുവിട്ടത്.

സ്പേസ് എക്സ് 2015ൽ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, റോക്കറ്റിനെ കൃത്യമായി തിരിച്ചറിയുന്നതിൽ തെറ്റുപറ്റിയെന്ന് ബില്‍ ഗ്രേ തിരുത്തി പറഞ്ഞിരുന്നു.

eng­lish summary;Rocket wreck­age to fall on March 4; Chi­na says it’s not theirs

you may also like this video;

Exit mobile version