Friday
22 Feb 2019

യുഎസ് പ്രതിരോധ സെക്രട്ടറിയെ വരവേറ്റ് കാബൂളിൽ റോക്കറ്റ് ശരവർഷം

By: Web Desk | Wednesday 27 September 2017 2:35 PM IST

കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ വരവേറ്റത് റോക്കറ്റ് ശരവർഷം.ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നു ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനി ട്വിറ്ററിൽ കുറിച്ചു.ആക്രമണത്തെ തുടർന്ന് വിമാനങ്ങളൊന്നും റദ്ദാക്കപ്പെട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ റോക്കറ്റ് ആക്രമണത്തിന്റെ  ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. റോക്കറ്റ് എത്തിയ സ്ഥലം കൃത്യമായി കണ്ടെത്താനായി പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാറ്റിസ് കാബൂളിലെത്തിയത് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോളിനൊപ്പമായിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയും, അഫ്ഗാൻ മന്ത്രിമാരുമായി നയതന്ത്രമപരമായ ചർച്ചകൾക്കായിട്ടാണ് മാറ്റിസ്‌ കാബൂളിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

മാറ്റിസിന്റെ അപ്രതീക്ഷിത അഫ്ഗാൻ സന്ദർശനമായിരുന്നു ഇത്. രണ്ടു ദിവസത്തേക്കാണ് മാറ്റിസ്‌ അഫ്ഗാനിസ്ഥാനിലെത്തിയത്.ഇന്ത്യ സന്ദർശിച്ചതിനു ശേഷമാണ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന സൈനിക നടപടിക്കു പിന്തുണ തേടിയായിരുന്നു മാറ്റിസിന്റെ ഇന്ത്യാ സന്ദർശനം. എന്നാൽ അഫ്ഗാനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന മുൻ നിലപാട് ഇന്ത്യ ആവർത്തിക്കുകയാണ് ചെയ്തത്.

 

upadting…

Related News