ഇറാഖിലെ അമേരിക്കൻ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം

Web Desk

ബ​ഗ്ദാദ്

Posted on January 27, 2020, 8:56 am

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുള്ള അമേരിക്കൻ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. അഞ്ച് റോക്കറ്റുകളാണ് എംബസിക്ക് സമീപം ഞായറാഴ്ച രാത്രി പതിച്ചത്. വിദേശ രാജ്യങ്ങളുടെ എംബസികൾ ഉൾപ്പെട്ട അതീവ സുരക്ഷാമേഖലയിലായിരുന്നു റോക്കറ്റാക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റുവെന്നാണ് വിവരം.

ഇറാനി സൈനിക ജനറൽ ഖാസിം സൊലേമാനിയെ അമേരിക്ക വധിച്ചശേഷം ഇത് മൂന്നാം തവണയാണ് ഈ മേഖലയില്‍ റോക്കറ്റാക്രമണം നടക്കുന്നത്. കഴിഞ്ഞദിവസവും ബാഗ്ദാദിൽ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയിൽ നിന്ന് തൊടുത്ത മൂന്ന് റോക്കറ്റുകളാണ് എംബസിക്ക് നേരെ വന്ന് പതിച്ചത്.

YOU MAY ALSO LIKE THIS VIDEO