June 5, 2023 Monday

ഇതിഹാസതാരങ്ങള്‍ നേർക്കുനേർ

Janayugom Webdesk
കേപ് ടൗൺ
February 6, 2020 4:35 pm

ഇരുപതു ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ റോജർ ഫെഡറുടെ ഫൗണ്ടേഷൻ സംഘടിപ്പിച്ച മാച്ച് ഫോർ ആഫ്രിക്ക സീരീസിന്റെ ആറാം പതിപ്പിൽ സ്വിസ് താരം ഫെഡറർ ടെന്നീസ് ലോകത്തെതന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട എതിരാളിയായ നദാനെ നേരിടും.ടെന്നീസ് ആരാധകർതന്നെ ഉറ്റുനോക്കുന്ന ഒരു മത്സരമായിരിക്കും ഇത്
ആഫ്രിക്കയിലെ 6 രാജ്യങ്ങളിലെ കുട്ടികൾക്കായി ഈ മഹാരഥൻമാർ ഏറ്റുമുട്ടുന്നത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും ഡെയ്‌ലി ഷോ അവതാരകനും ദക്ഷിണാഫ്രിക്കൻ സ്റ്റാന്റ് അപ്പ് കൊമേഡിയനും ആയ ട്രവർ നോഹയും ഇതിഹാസതാരങ്ങൾക്ക് ഒപ്പം ടെന്നീസ് കളിക്കും.

കേപ് ടൗണിൽ പരിപാടി ആതിഥേയത്വം വഹിക്കാൻ ആലോചിക്കുമ്പോൾ മനസ്സിൽ ഒരു എതിരാളിയെ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതു തന്റെ കടുത്ത എതിരാളിയും ഉറ്റസുഹൃത്തുമായ നദാനായിരുന്നുവെന്ന് ഫെഡറർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.റോജർ ഫെഡറർ ഫൗണ്ടേഷൻ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽ സംഘടിപ്പിക്കുന്ന ഈ ‘ ആഫ്രിക്കക്ക് ആയുള്ള മത്സരം’ കാണാൻ ഒഴുകി എത്തുക ടെന്നീസ് കണ്ട ഏറ്റവും വലിയ ആൾക്കൂട്ടം ആവും. 50,000 മുകളിൽ സീറ്റുകൾ ഉള്ള മൈതാനത്തിലെ ടിക്കറ്റുകൾ മുഴുവൻ വെറും 10 മിനിറ്റുകൾ കൊണ്ട് ആയിരുന്നു വിറ്റ് പോയത്.

 

Eng­lish Sum­ma­ry: Roger fed­er­er vs Rafael nadal in match for africa series

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.