റൊഹിങ്ക്യൻ അഭയാർത്ഥികളുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ച തടിബോട്ട് ബംഗാൾ ഉൾക്കടലിൽ തകർന്നുവീണു. 125 പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ബംഗ്ലാദേശ് വൃത്തങ്ങൾ അറിയിച്ചു. കോസ്റ്റ്ഗാഡും നേവി ഡൈവർമാരും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ 14 പേർ സ്ത്രീകളാണ്. ഒരു കുട്ടിയും പുരുഷനുമാണ് മരിച്ച മറ്റുള്ളവർ. 64 പേരെ രക്ഷപെടുത്തി.
ആളുകളുടെ എണ്ണം കൂടിയതാകാം അപകടത്തിന് കാരണമെന്ന് കോക്സ്ബസാർ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഇക്ബാൽ ഹുസൈൻ പറഞ്ഞു. ഒരുപക്ഷേ കാർഗോകളും ഇതിലുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. മികച്ച ജീവിതം വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്ത് നടത്തുന്നവർ റൊഹിങ്ക്യൻ അഭയാർത്ഥികളെ അനധികൃതമായി നാടുകടത്തുന്നത്. തടികൊണ്ട് നിർമ്മിച്ച കൊച്ചുവള്ളങ്ങളിലും ബോട്ടുകളിലുമാണ് ഉൾക്കൊള്ളാവുന്നതിലധികം പേരെ കുത്തിനിറക്കുന്നത്. വർഷന്തോറം നിരവധി അഭയാർത്ഥികളാണ് ഇത്തരത്തിൽ ബോട്ടു തകർന്ന് മരിക്കുന്നത്.
English Summary: Rohingya boat capsizes in Bay of Bengal; 16 dead
YOU MAY ALSO LIKE THIS VIDEO