റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ബോട്ടുമുങ്ങി കുട്ടികള്‍അടക്കം അഞ്ചുപേര്‍മരിച്ചു

Web Desk
Posted on October 16, 2017, 12:49 pm

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ബോട്ടുമുങ്ങി കുട്ടികള്‍അടക്കം അഞ്ചുപേര്‍മരിച്ചു.നിരവധിപേരെ കാണാതായി. ഇന്ന് രാവിലെ മ്യാന്‍മാര്‍ റാഖ്‌നിയില്‍നിന്നും ബംഗ്‌ളാദേശി ലേക്കുപോകുമ്പോഴാണ് അമിതമായി ആള്‍കയറിയ ട്രോളര്‍ അതിര്‍ത്തിയിലെ നാഫ് നദിയില്‍ മുങ്ങിയത്.മ്യാന്മാറിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായി പുറത്തുകടത്തപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്. മ്യാന്‍മാര്‍ പട്ടാളം ശുദ്ധീകരണത്തിന്റെ ഭാഗമായി കടത്തിവിടുന്നവരില്‍ 200ല്‍ ഏറെപ്പേര്‍ ഇതിനകം ബോട്ടുമുങ്ങി മരിച്ചിട്ടുണ്ട്.
ബോട്ടില്‍ ഏകദേശം അന്‍പതോളം പേരുണ്ടായിരുന്നു. നാല് കുട്ടികളുടേത് അടക്കം അഞ്ച് മൃതദേഹങ്ങള്‍ ലഭിച്ചു. 21പേര്‍ നീന്തിരക്ഷപ്പെട്ടിട്ടുണ്ട്. ബംഗ്‌ളാദേശി അതിര്‍ത്തി അധികൃതര്‍ പറഞ്ഞു. ചെറിയ മല്‍സ്യബന്ധനബോട്ട് അമിതമായി ഭാരംകയറ്റിയനിലയിലായിരുന്നു. നാഫ് നദികടന്ന ഒരു ബോട്ടുമുങ്ങി വന്‍ദുരന്തമുണ്ടായത് ഒരാഴ്ചമുമ്പാണ്. നൂറോളം ആള്‍ക്കാര്‍ കയറിയ ബോട്ട് മുങ്ങിയതില്‍ 34 ശരീരങ്ങള്‍ അടിഞ്ഞിരുന്നു. യുഎന്‍ കണക്കില്‍ 5,37000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പലായനം ചെയ്തിട്ടുണ്ട്. അതില്‍ത്തന്നെ വലിയൊരു വിഭാഗം ജനങ്ങളും അപകടകരമായ നാഫ് നദിയും ബംഗാള്‍ ഉള്‍ക്കടലും കടന്നാണ് പോയിട്ടുള്ളത്.