റോഹിങ്ക്യ മുസ്ലീം അഭയാർഥികളെ നാടുകടത്തുന്നതിനെതിരെ പ്രതിഷേധ പ്രകടനം

കൊൽക്കത്ത: മ്യാന്മ്യാർ റോഹിങ്ക്യ മുസ്ലീം അഭയാർഥികളെ നാടുകടത്തുന്നതിനെതിരെ ഇസ്ലാമിക വിദ്യാർത്ഥി സംഘം പ്രതിഷേധ പ്രകടനം നടത്തി. ‘സുകേയി..നിങ്ങൾ മൌനം വെടിയൂ , ബർമയുടെ കൊലപാതകം ലോകത്തിലെ ഏറ്റവും നിശബ്ദമായ വംശഹത്യ,’ ‘റോഹിങ്ക്യരുടെ വംശ്യഹത്യ നിർത്തുക’, ഇങ്ങനെ എഴുതിയ പ്ലാക്ക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ നിരത്തുകളിൽ ഇറങ്ങി.
ഐക്യരാഷ്ട്രസഭ രൂപീകരിച്ച ഇന്ദിര ജെയ്സിങിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് ഈ വിഷയം അന്വേഷിക്കാൻ അനുമതി നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രോഹിംഗീസ് മുസ്ലീംകളെ നാടുകടത്താൻ പുറപ്പെടുവിച്ച ഉത്തരവ് ഇന്ത്യൻ ഗവൺമെന്റ് പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരേൻ റിജിജു മുസ്ലീം അഭയാർഥികളെ നിയമപരമായ നടപടികളിലൂടെ നാടുകടത്തുമെന്നു സെപ്തംബർ ഏഴിന് പ്രസ്താവിച്ചിരുന്നു. മറ്റെതൊരു രാജ്യവും ഇന്ത്യയെ പോലെ അഭയാർഥികളെ സ്വീകരിച്ചിട്ടില്ലെന്നും ബലം പ്രയോഗിച്ചു അഭയാർഥികളെ നാടുകടത്തില്ലന്നും കേന്ദ്ര ആഭ്യന്തര സഹ മന്ത്രി പറഞ്ഞു.
.രണ്ട് റോഹിങ്ക്യ മുസ്ലീം അഭയാർഥികൾ തങ്ങളെ മ്യാൻമറിലേക്ക് നാടുകടത്തരുതെന്ന നിർദ്ദേശം കേന്ദ്ര സർക്കാരിന് ന ൽകണമെന്നു ആവശ്യപ്പെപെട്ട് സുപ്രീംകോടതിയെ സമീപിച്ചുരുന്നു. മുഹമ്മദ് ദില്ലിയിലെ മദൻപൂർ ഖാദറിൽ താമസിക്കുന്ന സാലിമുല്ലയും മുഹമ്മദ് ഷക്കീറുമാണ് കോടതിയെ സമീപിച്ചത്.
ഇന്ത്യയിൽ താമസിക്കുന്ന ഏകദേശം 40,000 റോഹിങ്ക്യ മുസ്ലിം അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷനിൽ (UNHCR) രജിസ്റ്റർ ചെയ്തത്തിട്ടുണ്ട്. മ്യാൻമറിലെ വംശീയ കലാപത്തെ തുടർന്നാണ് ഇവർ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.