6 December 2024, Friday
KSFE Galaxy Chits Banner 2

രോഹിണി കോടതിയിലെ സ്ഫോടനം: ഡിആര്‍ഡിഒ ജീവനക്കാരന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
December 20, 2021 9:43 am

ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി കോ​ട​തി​യി​ൽ സ്ഫോടനം നടത്തിയ കേസില്‍ അറസ്റ്റിലായ ഡിആര്‍ഡിഒ(ഡി​ഫ​ന്‍​സ് റി​സ​ര്‍​ച് ആ​ന്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍) ശാസ്ത്രജ്ഞന്‍ ഭ​ര​ത് ഭൂ​ഷ​ണ്‍ ക​ടാ​രി​യ (47) ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹാ​ന്‍​ഡ് വാ​ഷ് കു​ടി​ച്ചാണ് കടാരിയ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യതിനെത്തുടര്‍ന്ന് ജയില്‍ അധികൃതര്‍ ക​ടാ​രി​യ​യെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ​വാ​സി​യെ കൊലപ്പെടുത്തുന്നതിനാണ് കോ​ട​തി​ക്കു​ള്ളി​ൽ ഇ​യാ​ൾ സ്ഫോ​ട​ക വ​സ്തു വ​ച്ച​ത്. ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം. പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രു പൊ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു. ര​ണ്ട് ബാ​ഗു​ക​ളു​മാ​യി കോ​ട​തി​യി​ലെ​ത്തി​യ ക​ടാ​രി​യ, ബോം​ബ് സൂ​ക്ഷി​ച്ചി​രു​ന്ന ലാ​പ്‌​ടോ​പ് ബാ​ഗ് ഉ​പേ​ക്ഷി​ച്ചാ​ണു മ​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍, ബോം​ബ് നി​ര്‍​മി​ച്ച​തി​ലെ അ​പാ​ക​ത കാ​ര​ണം ഡി​റ്റ​നേ​റ്റ​ര്‍ മാ​ത്ര​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കോ​ട​തി വ​ള​പ്പി​ലെ​ത്തി​യ കാ​റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണു പ്ര​തി​യെ പിടികൂടിയത്.

Eng­lish Summary:Rohini court blast: DRDO employ­ee tries to com­mit sui­cide in jail

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.