May 28, 2023 Sunday

Related news

March 31, 2023
January 15, 2023
December 24, 2022
July 6, 2022
November 8, 2021
July 18, 2021
February 20, 2020

ആദിവാസി വിഭാഗത്തെ തീയറ്ററില്‍ തടഞ്ഞ സംഭവം: വിവേചനത്തിനെതിരെ വിജയ് സേതുപതിയും കമല്‍ഹാസനും

Janayugom Webdesk
ചെന്നൈ
March 31, 2023 4:40 pm

ചെന്നൈയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തീയറ്ററില്‍ തടഞ്ഞ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് നടൻ വിജയ് സേതുപതി. പത്ത് തല എന്ന സിനിമ കാണാന്‍ എത്തിയതായിരുന്നു ആദിവാസി കുടുംബങ്ങള്‍. ചെന്നൈയിലെ രോഹിണി തീയറ്ററിലാണ് സംഭവം. ടിക്കറ്റ് എടുത്തിട്ടും ഇവരെ തടയുകയായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. “ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം” വിജയ് സേതുപതി പറഞ്ഞു.

നടൻ കമല്‍ഹാസനും സംഭവത്തില്‍ പ്രതികരിച്ചിരുന്നു.  ടിക്കറ്റ് ഉണ്ടായിരുന്നിട്ടും  ആദിവാസി സമൂഹത്തെ തിയേറ്റർ ഹാളിൽ പ്രവേശനം നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നതിന് ശേഷമാണ് ഇവര്‍ക്ക് പ്രവേശനം അനുവദിച്ചത്. ഇത് അപലപനീയമാണ് കമല്‍ഹാസൻ ട്വീറ്റ് ചെയ്തു.

 

Eng­lish Sum­ma­ry: Rohi­ni the­atre inci­dent: Vijay Sethu­pathi, Kamal Haasan and oth­ers con­demn dis­crim­i­na­tion against trib­al family
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.