19 April 2024, Friday

കോലിക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി രോഹിത്തും സംഘവും

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2022 9:56 pm

ക്രിക്കറ്റ് കരിയറില്‍ 100-ാം ടെസ്റ്റ് കളിക്കുന്ന മുന്‍ നായകന്‍ വിരാട് കോലിക്ക് ഗാര്‍ഡ് ഓഫ് ഹോണറുമായി സഹതാരങ്ങള്‍. ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഫീല്‍ഡിങ്ങിന് മൈതാനത്തേക്ക് ഇറങ്ങിയപ്പോഴാണ് കോലിയെ ആദരിക്കാന്‍ സഹതാരങ്ങളോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആവശ്യപ്പെട്ടത്.

ഗാര്‍ഡ് ഓഫ് ഹോ­ണറിന് ശേഷം രോഹിത്തിനും സഹതാരങ്ങള്‍ക്കും അരികിലെ­­ത്തി നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു കിങ് കോലി. കോലിക്ക് സഹതാരങ്ങള്‍ ഒരുക്കിയ ഗാര്‍ഡ് ഓഫ് ഹോ­ണറിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കിട്ടു. ആദരം ഏറ്റുവാങ്ങുമ്പോള്‍ ചിരിച്ചാണ് കോലി ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ‘കോലിയുടെ പുഞ്ചിരിക്കുന്ന മുഖം എല്ലാം പറയും’- എന്ന കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പങ്കിട്ടത്.

eng­lish sum­ma­ry; Rohit and team give Kohli the Guard of Honor

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.