ആ നേട്ടവും ഇനി രോഹിതിന് സ്വന്തം

Web Desk
Posted on October 05, 2019, 8:09 pm

വിശാഖപട്ടണം: ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ദക്ഷണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ ഒന്നും നേടാതെ രോഹിത് പുറത്തായപ്പോള്‍ വിമര്‍ശിച്ചവരും പ്രകടനത്തില്‍ സംശയിച്ചവരും ഏറെയാണ്. എന്നാല്‍ ടെസ്റ്റില്‍ രോഹിതിന്റെ പ്രകടനം എല്ലാവരെയും അമ്പരിപ്പിച്ചു. അതും ഒരു ഓപ്പണറും സ്വന്തമാക്കാത്ത അപൂര്‍വ്വ റെക്കോര്‍ഡോടു കൂടി.

ഓപ്പണറായിറങ്ങിയ ആദ്യ ടെസ്റ്റില്‍ തന്നെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന് റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. കൂടാതെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന് റേക്കോര്‍ഡും രോഹിത് തിരുത്തിക്കുറിച്ചു.

ആദ്യ ഇന്നിംഗ്‌സില്‍ 176 റണ്‍സടിച്ച രോഹിത് രണ്ടാം ഇന്നിംഗ്‌സില്‍ 127 റണ്‍സാണ് നേടിയെടുത്തത്. രണ്ട് ഇന്നിംഗ്‌സിലുമായി 13 സിക്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്. ശ്രീലങ്കയ്‌ക്കെതിരെ എട്ട് സിക്‌സറുകള്‍ നേടിയ നവജ്യോത് സിദ്ധുവിന്റെ റെക്കോര്‍ഡാണ് രോഹിത് തിരുത്തിയത്.