കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഒരു ജനതയ്ക്കുള്ള സന്ദേശമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ പങ്കുവെയ്ക്കുന്നത്. തന്റെ ആശങ്ക പങ്കുവെച്ചും ഒരുമിച്ച് നിൽക്കാനും ആഹ്വനം ചെയ്യുകയാണ് രാഹുൽ. ‘ലോകം നിശ്ചലമാവുകയാണ്. ഒരുമിച്ച് നിന്നില്ലെങ്കിൽ മാത്രമാണ് നമ്മുക്ക് തിരിച്ചു വരവ് സാധ്യമാവുകയെന്ന് രോഹിത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് ഒരു വിഷമാഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളെ കുറിച്ച് നമ്മൾ അറിയണം. ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
സ്വന്തം ജീവന് പണയം വെച്ച് സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് എന്റെ മനസ്. കൊറോണ വൈറസ് ജീവനെടുത്തവരുടെ കുടുംബത്തിന്റെ വേദനക്കൊപ്പം ഞാനും ചേരുന്നു. കരുതലോടെ, സുരക്ഷിതമായിരിക്കുക. രോഹിത് പറഞ്ഞു.
Stay safe everyone. pic.twitter.com/2ABy1XUeTP
— Rohit Sharma (@ImRo45) March 16, 2020
ENGLISH SUMMARY: rohit sharma about corona
YOU MAY ALSO LIKE THIS VIDEO